വാകത്താനം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. എ.ഐ.വൈ.എഫ് വാകത്താനം മണ്ഡലം പ്രസിഡന്റ് തോട്ടയ്ക്കാട് വേലിക്കകത്ത് വി. എം . ശശിയുടെ മകൻ വിശാഖ്മോൻ എസ് (കണ്ണൻ -32) ആണ് മരിച്ചത്.
കഴിഞ്ഞ 16 നായിരുന്നു അപകടം. എറികാട് – കൈതേപ്പാലത്തിനു സമീപം 16 ന് വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. വിശാഖ് സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
പുതുപ്പള്ളി ഭാഗത്ത് നിന്നും ജോലി കഴിഞ്ഞ് വിശാഖ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങി വരവേ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായി പരിക്കേറ്റ വിശാഖ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (വ്യാഴം)വൈകിട്ട് പത്തോടെ മരണം സംഭവിക്കുകയായിരുന്നു. തലപ്പാടി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ കോളേജിലെ ഓഫീസ് അസിസ്റ്റന്റ് താൽക്കാലിക ജീവനക്കാരനായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. മാതാവ് : വത്സമ്മ