താനൂരിൽ പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

മലപ്പുറം: താനൂരില്‍ ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. വേങ്ങര ഊരകം സ്വദേശികളായ താഴത്തെവീട്ടില്‍ അബു താഹിർ, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പില്‍ ഷംനാഫ് എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Advertisements

താനൂർ തീരദേശത്തെ ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചതിനാണ് പ്രതികളെ താനൂർ പൊലീസ് പിടികൂടിയത്. താനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടോണി ജെ മറ്റത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles