ബൈക്ക് മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയ്ക്കു കുത്തേറ്റു; കൊച്ചിയിൽ എസ്.ഐയെ കുത്തിയത് സ്ഥിരം ക്രിമിനൽക്കേസ് പ്രതിയായ മോഷ്ടാവ്

കൊച്ചി: മോഷ്ടിച്ചെടുത്ത ബൈക്കുമായി രക്ഷപെടുന്നതിനിടെ പ്രതിയെ പിടൂകാടാൻ ശ്രമിച്ച എസ്.ഐയ്ക്കു കുത്തേറ്റു. കുത്തേറ്റ എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എളമക്കര സ്റ്റേഷനിലെ എ എസ് ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എച്ച്.എം.ടി കോളനിയിലെ ബിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് പെട്രോളിംങ് നടത്തുന്നതിനിടെയായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളമശ്ശേരിയിൽ നിന്ന് മോഷണം പോയ ബൈക്ക് പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പൊലീസിനെ ആക്രമിച്ചത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് ഉദ്യോഗസ്ഥന് കൈത്തണ്ടയിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles