കട്ടപ്പന: കുട്ടിക്കാനം സംസ്ഥാന പാതയിൽ സ്വരാജിന് സമീപം ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ഇരട്ടയാർ മഴുവഞ്ചേരിയിൽ തോമസ്-ജെസി ദമ്പതികളുടെ മകൻ റിച്ചു തോമസാണ് (25)മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
സംസ്കാരം നാളെ മൂന്നിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. സഹോദരി:റിയ.
Advertisements