എക്സിറ്റ് പോളുകള്‍ പൊളിഞ്ഞ് പാളീസാകുമെന്ന് ബിനോയ് വിശ്വം എം പി. എക്സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റ് താല്പര്യമനുസരിച്ചാണ് വന്നത്. അതില്‍ തെല്ലും ആശങ്കയില്ല. എക്സ്റ്റ് പോള്‍ വലിയ കോര്‍പ്പറേറ്റ് ശക്തികള്‍ നടത്തുന്ന മനശാസ്ത്ര യുദ്ധമാണ്. മാനസികമായി ദുര്‍ബലപ്പെടുത്താം എന്ന് ആരും കരുതേണ്ട. വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് എക്സിറ്റ് പോള്‍ മാമാങ്കം. ഈ എക്സിറ്റ് പോള്‍ പൊളിഞ്ഞു പാളീസാകും. വോട്ടര്‍മാരുടെ സര്‍വേയിലാണ് ഞങ്ങള്‍ക്ക് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Advertisements