അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റെങ്കില്‍ വയനാട്ടില്‍ പ്രിയങ്കയും തോല്‍ക്കും: ബിനോയ്‌ വിശ്വം

കൽപ്പറ്റ: അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റെങ്കില്‍ വയനാട്ടില്‍ പ്രിയങ്കയും തോല്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആളും ആരവുമായി ഇന്നലെ വന്നു. റോഡ് ഷോ കഴിഞ്ഞു എല്ലാവരും ടാറ്റാ ബൈബൈ പറഞ്ഞു പോയി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നോ രണ്ടോ തവണ കൂടി വന്നേക്കാം. ഇന്നലെ കോണ്‍ഗ്രസ് റോഡ് ഷോയില്‍ വയനാട്ടുകാർ കുറവായിരുന്നു. കോഴിക്കോട് നിന്നും കോയമ്പത്തൂരില്‍ നിന്നും ആളുകളെ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

ജയിക്കും വരെ രാഹുല്‍ മണ്ഡലം ഒഴിയുമെന്ന് പറഞ്ഞില്ല. ഇതെന്താ കുട്ടികളിയാണോ. പ്രിയങ്ക ഗാന്ധിക്ക് ദില്ലിയില്‍ സ്ഥാനം കിട്ടിയാല്‍ ഗുഡ്ബൈ ടൂ വയനാട് പറയും. പ്രിയങ്കയുടെ മകനാകും പിന്നെ സ്ഥാനാർഥി എന്നുള്ള സൂചന ഇന്നലെ കിട്ടി കഴിഞ്ഞുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Hot Topics

Related Articles