കൊച്ചി : കൊല്ലം സുധിയുടെ മരണത്തിന്റെ വേദനയില്‍ നിന്നും കേരളം ഇതുവരേയും മുക്തമായിട്ടില്ല. മിമിക്രി കലാകാരനായ കൊല്ലം സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗമായി മാറിയ കൊല്ലം സുധിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കോഴിക്കോട് ചാനലിന്റെ ഷോയില്‍ പങ്കെടുത്ത് തിരികെ കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു സുധി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.
സുധിയുടെ ജീവനെടുത്ത അപകടത്തില്‍ ഒപ്പം മുണ്ടായിരുന്ന മറ്റൊരു ജനപ്രീയ കലാകാരനാണ് ബിനു അടിമാലി. അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ബിനു അടിമാലി ആശുപത്രിയിലായിരുന്നു. ഇപ്പോഴിതാ 24 നോട് ബിനു അടിമാലി മനസ് തുറക്കുകയാണ്. അപകടത്തെക്കുറിച്ചും കൊല്ലം സുധിയെക്കുറിച്ചുമൊക്കെ ബിനു അടിമാലി മനസ് തുറക്കുന്നുണ്ട്. വികാരഭരിതനായാണ് ബിനു അടിമാലി സംസാരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുധിയെകുറിച്ച് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മയാണ് ഉള്ളില്‍ ഇപ്പോഴുള്ളതെന്നാണ് ബിനു അടിമാലി പറയുന്നത്. ആ സംഭവത്തിന് ശേഷം തനിക്ക് മര്യാദയ്ക്ക് ഒന്നുറങ്ങാന്‍ പോലും ഇതുവരേയും സാധിച്ചിട്ടില്ലെന്നാണ് ബിനു അടിമാലി പറയുന്നത്. തനിക്ക് നഷ്ടമായത് സഹോദരനെയാണ്. ആ ദുഖം മാത്രമാണ് മനസിലുള്ളത്. തന്റെ മനസിലുള്ളത് ആശുപത്രിയിലെത്തുന്നത് വരെയുള്ള സുധിയാണെന്നും ബിനു അടിമാലി പറയുന്നു.
കൊല്ലം സുധിയെക്കുറിച്ച് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ ബിനു അടിമാലി സുധിയുടെ ഫോട്ടോയെക്കുറിച്ചും സംസാരിച്ചു. ഇവിടെ ഇരുന്ന് ആ ഫോട്ടോയില്‍ നോക്കുമ്ബോള്‍ തന്നെ എനിക്ക് താങ്ങാന്‍ ആകാത്ത അവസ്ഥയാണെന്നാണ് ബിനു പറയുന്നത്. കൂട്ടുകാരൊക്കെ അടുത്ത് വന്നിരിക്കുമ്ബോള്‍ ആ വിഷമം ഓര്‍ക്കില്ലെന്നും പക്ഷെ രാത്രി ആകുമ്ബോള്‍ ഈ സംഭവം മനസിലേക്ക് കയറി വരുമെന്നുമാണ് ബിനു അടിമാലി പറയുന്നത്.
രാത്രി ഉറങ്ങാന്‍ സാധിക്കില്ല. ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുകയാണ്. നഷ്ടമായത് തന്റെ കുടുംബത്തിലെ ഒരംഗത്തെയാണ്. സുധിയുടെ ഭാര്യ രേണുവിനേയും മക്കളേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് തനിക്ക് അറിയില്ലെന്നും ബിനു അടിമാലി പറയുന്നു. അതേസമയം, സുധിയെ അടക്കിയിരിക്കുന്ന ഇടത്തുപോയി കാണണമെന്നുണ്ടെന്നും ബിനു പറയുന്നു. എന്നാല്‍ കാലിന് വയ്യാത്തതിനാല്‍ പോകാന്‍ ആകില്ലെന്നാണ് ബിനു പറയുന്നത്.
കാല് ശരിയായ ശേഷം തന്റെ സഹോദരനെ കാണാന്‍ പോകണമെന്നാണ് ബിനു പറയുന്നത്. അപകടത്തില്‍ തനിക്ക് പറ്റിയ പരുക്കുകളെക്കുറിച്ചും ബിനു സംസാരിക്കുന്നുണ്ട്. നേരത്തെ തന്നെ ലിഗമന്റെിന്റെ പ്രശ്നമുണ്ടായിരുന്നതാണ്. ഇടിച്ചതിന് ശേഷം നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയാണ്. തല ഇടിച്ചത് കാരണം ഇയര്‍ ബാലന്‍സിന്റെ പ്രശ്നവുമുണ്ട്. കൈക്കുഴയ്ക്കും പ്രശ്നമുണ്ട്. രാത്രി തിരിഞ്ഞു കിടക്കുമ്ബോള്‍ ബുദ്ധിമുട്ടുണ്ടെന്നും ബിനു പറയുന്നു.
അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മഹേഷ് സുധിച്ചേട്ടന് എവിടെ എന്നാണ് ചോദിച്ചു കൊണ്ടിരുന്നതെന്നും ബിനു പറയുന്നു. കഴിഞ്ഞദിവസമാണ് ബിനു അടിമാലി സുധിയുടെ വീട്ടില്‍ എത്തിയത്. ബിനു സുധിയുമെല്ലാം ഒരുമിച്ചായിരുന്നു അവസാനം വേദി പങ്കിട്ടത്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള സുധിയെ നഷ്ടമായതിന്റെ വേദനയിലാണ് താരങ്ങളും പ്രേക്ഷകരും. അതേസമയം സുധിയുടെ മരണത്തെ തുടര്‍ന്ന് സ്റ്റാര്‍ മാജിക്കിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.