“പണം ഒരിക്കലും വിലപേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല; കാര്യത്തിന്റെ മറുവശം ഇങ്ങനെ; അവർക്കത് മുൻപേ പറയാമായിരുന്നു, ഇത് ജീവിതത്തിലെ മോശം അനുഭവം” : ബിനു അടിമാലി

മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കോമഡി സ്കിറ്റുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ മികച്ച ഒരു ഹാസ്യ താരമാണ് ബിനു അടിമാലി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ അദ്ദേഹം കൂടുതൽ ജനപ്രിയനായി. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

Advertisements

‘ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍. പണം ഒരിക്കലും വിലപേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല. അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥലത്ത് എത്തിയപ്പോള്‍ അത് വലിയൊരു കോംപ്ലെക്‌സ് ആണ്. അതിനകത്ത് മൂന്ന് പേര്‍ നടത്തുന്ന മൂന്ന് ഷോപ്പുകളാണ്. ഒരു ഷോപ്പ് എന്നാണ് ഞാൻ മനസിലാക്കിയിരുന്നത്. അയാളത് സിംഗിള്‍ പേമെന്റില്‍ ഒതുക്കി. അത് പറയാമായിരുന്നു എന്ന് ഞാന്‍ പറഞ്ഞതിനെയാണ് ബിനു അടിമാലി ഇടുക്കി ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കുന്ന വിധം പെരുമാറി എന്ന നിലയില്‍ പറഞ്ഞ് പ്രചരിപ്പിച്ചത്. എന്നിട്ട് ആ മൂന്ന് ഷോപ്പുകളും ഞാന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്’. ബിനു അടിമാലി പറയുന്നു.

മൈൽസ്റ്റോൺ മേക്കർസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി തന്‍റെ അനുഭവം തുറന്നു പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട ബിനു അടിമാലി ക്കെതിരെ ഫേസ്ബുക്കിലും മറ്റും വാർത്തകൾ വന്നിരുന്നു.

Hot Topics

Related Articles