ബിനു ചെങ്ങളം  കേരള  കോൺഗ്രസ്  മീഡിയ  സെൽ കൺ‌വീനർ 

കോട്ടയം : കേരള  കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ   മീഡിയ  സെൽ കൺവീനറായി  ബിനു   ചെങ്ങളത്തെ  പാർട്ടി  ചെയർമാൻ പി.ജെ.ജോസഫ്  പ്രഖ്യാപിച്ചു .  ഇടതുമുന്നണിയിൽ ചേരാനുള്ള  ജോസ്  കെ  മാണിയുടെ  തീരുമാനത്തിൽ പ്രതിഷേധിച്ച്  പി.ജെ ജോസഫ് വിഭാഗത്തിൽ പ്രവർത്തകരോടൊപ്പം  ചേരാൻ തീരുമാനിച്ച  മാണി  ഗ്രൂപ്പിലെ  പ്രമുഖ നേതാവാണ്  ബിനു ചെങ്ങളം . 

Advertisements

കേരള കോൺഗ്രസ്  എം  സംസ്ഥാന കമ്മറ്റി അഗം, ജില്ലാ  ജനറൽ സെക്രട്ടറി എന്നീ  നിലകളിൽ ദീർഘ  കാലം  പ്രവർത്തിച്ചിരുന്നു.  ‌യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഗം  ,ജില്ലാ സെക്രട്ടറി ,യൂത്തഫ്രണ്ട്  കോട്ടയം  നിയോജക മണ്ഡലം  പ്രസിഡണ്ട് എന്നീ  നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ക്നാനായ കത്തോലിക്കാ  കോൺഗ്രസിന്‍റെ  വർക്കിങ്  കമ്മിറ്റി അംഗമാണ്. കേരള  കോൺഗ്രസ്  പാർട്ടിക്കു  വേണ്ടി മാധ്യമ  രംഗത്തെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന  സേവനമാണ്  മീഡിയ  സെൽ കൺവീനർ നിർവ്വഹിക്കുന്നതെന്ന്  സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം വ്യക്തമാക്കി.

Hot Topics

Related Articles