എറണാകുളം: ‘ഇഷ്ടപ്പെട്ടോ സിന്‍സ’ കലക്ടറുടെ ഈ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു സിന്‍സ മോളുടെ മറുപടി. എറണാകുളം പീസ് വാലി ഫൌണ്ടേഷന്‍ സെറിബ്രല്‍ പാള്‍സി ബാധിതയായ സിന്‍സ മോള്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത ബയോ മെക്കാനിക്കല്‍ പൊസിഷന്‍ ചെയര്‍ കൈമാറുമ്പോഴായിരുന്നു ഈ സൗഹൃദ സംഭാഷണം. തലയോലപറമ്പ് സ്വദേശിയായ സിന്‍സ ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതയാണ്. പിതാവ് മരണപ്പെട്ട സിന്‍സക്ക് മാതാവും അനുജനുമാണ് ഉള്ളത്.
പ്രൊഫഷണല്‍ വനിതകളുടെ കൂട്ടായ്മയായ വിങ്‌സ്, തലയോലപ്പറമ്പിലെ വീ ഫോര്‍ ചാരിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് 70000 രൂപയോളം വില വരുന്ന പൊസിഷന്‍ ചെയര്‍ കൈമാറിയത്. സിന്‍സയുടെ അളവുകള്‍ക്ക് അനുയോജ്യമായ ത്രീ ഡി മോഡലിങ് അടിസ്ഥാനപെടുത്തിയാണ് ഈ പൊസിഷനിങ് ചെയര്‍ നിര്‍മ്മിക്കുന്നത്. ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനായി ഇറക്കുമതി ചെയ്ത മെമ്മറി ഫോമുകളാണ് ഇതില്‍ ഉപയോഗിചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ സിന്‍സക്ക് ഉപകരണം കൈമാറി. പീസ് വാലി വൈസ് ചെയര്‍മാന്‍ രാജീവ് പള്ളുരുത്തി ഭാരവാഹികളായ കെ എ മന്‍സൂര്‍, ഡോ ഹേന, പി എ അജിനാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.