പള്ളം ബിഷപ്പ് സ്പീച്ചിലി കോളജിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമായി

കോട്ടയം: എം.ജി സർവകലാശാലയിൽ പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകൾക്ക് പള്ളം ബിഷപ്പ് സ്പീച്ചിലി കോളജിൽ തുടക്കമായി. വിഞ്ജാനോത്സവം ചടങ്ങുകൾക്ക്​ പ്രിൻസിപ്പൽ ഡോ.ആശ സൂസൻ ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട്​ പരുപാടിയിൽ മുഖ്യാതിഥിയായിരുന്നു. ലക്ഷ്യബോധത്തോടൊപ്പം ഓരോ സാഹചര്യങ്ങളിലും അറിവുകൾ കൃത്യമായി ഉപയോഗിക്കാൻ പര്യാപ്തമായ മാധ്യമങ്ങളും കുട്ടികൾ ആർജ്ജിച്ചെടുക്കാൻ വിദ്യാർഥികൾ തയ്യാറാവണമെന്ന്​ അദ്ദേഹം പറഞ്ഞു. കോളജ് ബർസാറുമാരായ റവ. ലാൽജി എം.ഫിലിപ്പ്, റവ.സജി കെ.സാം, അധ്യാപകരായ സിമി ഹസ്സൻ, മഞ്ജു ജയ കോശി, ഗിൽബർട്ട് എ.ആർ, രാഹുൽ ആർ.കുറുപ്പ്, റീന ജോസഫ് വി.എം തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles