മല്ലപ്പള്ളി: തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിൽ ഭാഗ്യസ്മരണാർഹനായ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം നടത്തിവരുന്ന പ്രഭാഷണ പരമ്പരയിലെ 29 മത് പ്രഭാഷണം നാളെ രാവിലെ 10:30 ന് കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കേരളത്തിലെ നിർമ്മിത ബുദ്ധി ഗവേഷകരിൽ പ്രമുഖനും തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസേർച്ച് ആൻഡ് ഇന്റലിജന്റ് സിസ്റ്റം സ്ഥാപക ഡയറക്ടറുമായ ഡോ: നൈനാൻ സജിത്ത് ഫിലിപ് സ്മാരക പ്രഭാഷണം നടത്തും ബി എ എം കോളേജ് സി ഇ ഒ ഏബ്രഹാം ജോർജ് അധ്യക്ഷത വഹിക്കും.
ബിഷപ്പ് ഏബ്രഹാം ട്രസ്റ്റ് അസോസിയേഷന്റെഉടമസ്ഥതയിലുള്ള തുരുത്തിക്കാട് ബി എ എം കോളേജിന്റെ രജത ജൂബിലി വർഷത്തിലാണ് അഭിവന്ദ്യ ഡോ: ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥമുള്ള സ്മാരക പ്രഭാഷണ പരമ്പര കോളിജിന്റെ മാനേജ്മെന്റ് ആരംഭിച്ചത്. ഈ വർഷം ജന്മശതാബ്ദി ആഘോഷിക്കപ്പെടുന്ന ശ്രീമദ് ഗുരു നിത്യചൈതന്യയതി ആയിരുന്നു പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നിർവ്വഹിച്ചത്.