ദില്ലി: 2023-24 സാമ്പത്തിക വർഷത്തില്‍ വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോർട്ട്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തില്‍ കഴിഞ്ഞ വർഷം ബിജെപിക്ക് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസിന് 2023-24ല്‍ 288.9 കോടി രൂപയാണ് ലഭിച്ചത്.
മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്. പ്രൂഡൻ്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകള്‍ ബിജെപിക്ക് ലഭിച്ചു.
കോണ്‍ഗ്രസിന് 156.4 കോടി രൂപ സംഭാവന നല്‍കി. 2023-24ല്‍ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോണ്‍ഗ്രസിൻ്റെ പകുതിയിലധികം സംഭാവനകളും പ്രൂഡൻ്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്. 2022-23-ല്‍ പ്രൂഡൻ്റിനുള്ള ഏറ്റവും മികച്ച സംഭാവന നല്‍കിയവരില്‍ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തല്‍ ഗ്രൂപ്പ്, ഭാരതി എയർടെല്‍ എന്നിവരാണ് മുന്നില്‍. അതേസമയം, ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള രസീതുകള്‍ ഉള്‍പ്പെടുന്നില്ല. കാരണം ഈ വിവരങ്ങള്‍ രാഷ്ട്രീയ പാർട്ടികള്‍ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളില്‍ മാത്രമേ പ്രഖ്യാപിക്കൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സ്കീം റദ്ദാക്കിയിരുന്നു. ചില പ്രാദേശിക പാർട്ടികള്‍ അവരുടെ 2023-24 സംഭാവന റിപ്പോർട്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവന ചില പാർട്ടികള്‍ സ്വമേധയാ പ്രഖ്യാപിച്ചു. 495.5 കോടി രൂപ ബോണ്ടുകളായി ലഭിച്ചെന്ന് ബിആർഎസ് അറിയിച്ചു. ഡിഎംകെയ്ക്ക് 60 കോടിയും വൈഎസ്‌ആർ കോണ്‍ഗ്രസിന് 121.5 കോടിയും ലഭിച്ചു. ജെഎംഎമ്മിന് 11.5 കോടിയും ലഭിച്ചു.