ദില്ലി : ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടികള്‍ക്ക് വൻ മുന്നേറ്റം. 13 സീറ്റുകളില്‍ ഫലം വന്ന ഏഴില്‍ ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. അവശേഷിക്കുന്ന ആറില്‍ അഞ്ചിടത്തും ബിജെപി പിന്നിലാണ്. ഒരു സീറ്റില്‍ മാത്രം ബിജെപിക്ക് നേരിയ ഭൂരിപക്ഷമുണ്ട്. 13 ല്‍ 11 സീറ്റുകളിലും ഇന്ത്യ സഖ്യത്തിലെ പാർട്ടികളാണ് ജയിക്കുകയോ ലീഡ് നേടുകയോ ചെയ്തത്. ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പിച്ചതോടെ സർക്കാറിനുള്ള ഭീഷണി മറികടക്കാൻ കോണ്‍ഗ്രസിന് സാധിച്ചു. ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് മുന്നില്‍. ഹിമാചല്‍ പ്രദേശിലെ ദേറ മണ്ഡലത്തില്‍ കോണ്‍ഗ്രസിൻ്റെ കമലേഷ് താക്കൂര്‍ 9399 വോട്ടിന് ബിജെപിയെ പരാജയപ്പെടുത്തി. ഹിമാചലില്‍ തന്നെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട്ട് വ്യത്യാസത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മറികടന്നു. ഇതേ സംസ്ഥാനത്ത് നല്ലഗഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിൻ്റെ ഹര്‍ദീപ് സിങ് ബാവയും ജയിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ അമര്‍വറ മണ്ഡലത്തില്‍ ബിജെപിയുടെ കമലേഷ് പ്രതാപ് ഷാ മുന്നിലാണ്. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗവത് ജയിച്ചു. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ വൻ എൻഡിഎ സ്ഥാനാര്‍ത്ഥി നേടിയതിലേറെ വോട്ട് വ്യത്യാസത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ മുന്നിലാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തില്‍ കോണ്‍ഗ്രസിൻ്റെ ലഖപത് സിങ് ബുതോലയും മംഗ്ലോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിൻ്റെ തന്നെ ഖാസി മുഹമ്മദ് നിസാമുദ്ദീനും മുന്നിലാണ്. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന റായ്ഗഞ്ച്, റാണാഗഡ് ദക്ഷിണ്, ബഗ്ദ മണ്ഡലങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. മണിക്തല മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മുന്നിലാണ്. പശ്ചിമ ബംഗാളില്‍ മൂന്നിടത്ത് ബിജെപി എംഎല്‍എമാർ രാജിവച്ച് ടിഎംസിയില്‍ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നില്‍. ദെഹ്രയില്‍ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ 9300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹാമിർ പൂർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി ആശിഷ് ശർമ്മയുടെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയില്‍ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. മധ്യപ്രദേശിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നില്‍. ഉത്തരാഖണ്ഡില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ മുന്നിലാണ്. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാർത്ഥി അണ്ണിയൂർ ശിവ വൻ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റില്‍ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാർത്ഥി മോഹീന്ദർ ഭഗത് വിജയിച്ചത്. എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേർന്ന ശീതള്‍ അംഗുർലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയില്‍ ജെഡിയു എംഎല്‍എ ആർജെഡിയില്‍ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും വിജയിക്കാനായത് കോണ്‍ഗ്രസിന് വൻ ഊർജ്ജം നല്‍കുകയാണ്.