തിരുവല്ലയിൽ നരേന്ദ്ര മോദിയുടെ ഫോട്ടോ ഉൾപ്പെട്ട ബാനർ അഴിച്ചുമാറ്റി; മോദിയുടെ ഫോട്ടോ കയ്യിലേന്തി ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

തിരുവല്ല : തിരുവല്ല നഗരസഭയിൽ കേന്ദ്ര ഗവൺമെന്റിന്റെ ഗ്രാൻഡ് ഫണ്ട് ഉപയോഗിച്ച് നടത്തിയ ഇരവെള്ളിപ്പറ നഗരാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന രീതിയിൽ നഗരസഭ കെട്ടിയ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തിയ ബാനർ17 വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ അഴിച്ചുമാറ്റി. വേദിയിൽ മറ്റൊരു ബാനർ വച്ച് ഉദ്ഘാടനം നടത്തിയതിനെതിരെ തിരുവല്ല നഗരസഭയിൽ കൗൺസിൽ നടത്താതെ പ്രധാനമന്ത്രിയുടെ ഫോട്ടോ കയ്യിലേന്തി ബിജെപി കൗൺസിലർമാർ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചെയർപേഴ്സൺ കൗൺസിൽ പിരിച്ചു വിട്ടു. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, ഗംഗ രാധാകൃഷ്ണൻ, മിനി പ്രസാദ്, വിമൽ. ജി, പൂജാ ജയൻ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.