ബി. ജെ. പിയ്ക്കും കോൺഗ്രസിനും ബദൽ ; ദേശീയ തലത്തിൽ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ മുന്നേറ്റം എൻ.സി.പി ലക്ഷ്യം : പി.സി ചാക്കോ

കോട്ടയം: രാജ്യതാൽപര്യം മറന്ന് ബി. ജെ. പിയ്ക്കും ജനാധിപത്വം നഷ്ടപ്പെട്ട കോൺഗ്രസിനും ബദലായി ദേശീയ തലത്തിൽ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ മുന്നേറ്റമാണ് എൻ.സി.പി ലക്ഷ്യമിടുന്നതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു. ആഭ്യന്തര ജനാധിപത്യം ഇല്ലാത്ത കോൺഗ്രസിൽ നിന്നും നേതാക്കളും അണികളും വിട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

എൻ. സി. പി കോട്ടയം ജില്ലാ നേതൃയോഗം അർബൻ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എൻ. സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടൂർ അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.ജെ ജോസ്മോൻ, ലതികാ സുഭാഷ്, കെ. ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ , മാത്യൂസ് ജോർജ്ജ്, ടി.വി ബേബി, സുരേഷ് ബാബു എസ്. ടി, പി. ഒ രാജേന്ദ്രൻ, പി.കെ ആനന്ദക്കുട്ടൻ, ടോമി ചങ്ങംകരി, കാണക്കാരി അരവിന്ദാക്ഷൻ, സത്യൻ പന്തത്തല, അഡ്വ. ജയകുമാർ , ഗ്ലാഡ്സൺ ജേക്കബ്, ബാബു കഷക്കാലാ, രഘു ബാലരാമപുരം, ജോർജ്ജ് മരങ്ങോലി, രാജശേഖര പണിക്കർ, എൻ.സി ജോർജ്ജ്കുട്ടി, എം. എസ് രാജഗോപാൽ, അഭിലാഷ് ശ്രീനിവാസൻ, ബിനീഷ് രവി, ബഷീർ തനം മാ ക്കൽ, മിൾട്ടൺ ഇടശ്ശേരി, ബീനാ ജോബി, ഐഷാ ജഗദീഷ്, നിബു ഏബ്രഹാം, ലിനു ജോബ്, ജയ്സൺ കൊല്ലപ്പള്ളി, ജോബി കേളിയാം പറമ്പിൽ, അമ്മിണികുട്ടൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles