ദില്ലി: ദില്ലിയുടെ ഹൃദയത്തില്‍ മോദി എന്ന് അമിത് ഷാ. കള്ളത്തിന്റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തു. ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങള്‍ പരിശ്രമിച്ചു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവർക്ക് ഇതൊരു പാഠമായിരിക്കും. ദില്ലിയില്‍ വികസനത്തിന്റേയും വിശ്വാസത്തിന്റേയും പുതിയ തുടക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത ചർച്ചകള്‍ തുടങ്ങി ബിജെപി. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവയുമായി ചര്‍ച്ച നടത്തി. പര്‍വേശ് വർമ്മ, രമേഷ് ബിധൂരി, കൈലാഷ് ഗെലോട്ട്, പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത തുടങ്ങിയവരാണ് പട്ടികയിലുള്ളത്. വനിത നേതാവായ രേഖ ഗുപ്തയും പട്ടികയിലുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ് പ്രതികരിച്ചു.