ബിജെപി നേതാവിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ : കേസ് എൻ.ഐ.എയ്ക്ക് വിടണം: കെ.സുരേന്ദ്രൻ

ആലപ്പുഴ : ബിജെപി നേതാവായ അഡ്വക്കേറ്റ് രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തിയാണ് പിടിയിലായിരിക്കുന്നത് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നു.
ഇതിനിടെ, രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതക കേസ് എൻഐഎയ്ക്ക് വിടണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. പൊലീസിന്റെ കഴിവുകേട് എ ഡി ജി പി പരസ്യമായി സമ്മതിച്ചു. പോപ്പുലർ ഫ്രണ്ടിനെ പച്ചയായി സഹായിക്കുകയാണ് പിണറായി വിജയനും ആഭ്യന്തരവകുപ്പും.

Advertisements

വകുപ്പ് സമ്പൂർണമായി പരാജയപ്പെട്ടു. വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുക്കുന്നു. കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിച്ചാൽ 24 മണിക്കൂറിനകം പ്രതികളെ പിടിക്കാനാകും. പ്രതികളെ പിടികൂടിയില്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും വീടുകൾക്ക് മുന്നിൽ കുത്തിയിരിക്കും. കോടതിയെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.