കായംകുളം : കായംകുളം നഗരസഭ മുൻ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വനി ദേവ് (56) അന്തരിച്ചു. 1983 ല്‍ വിദ്യാർഥി മോർച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്. യുവമോർച്ചയുടെ ആദ്യകാല ജില്ല ജനറല്‍ സെക്രട്ടറി, എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചു. കായംകുളം ശ്രീരാമകൃഷ്ണാശ്രമം മുൻ സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം വാരണപ്പള്ളില്‍ കുടുംബാഗമാണ്. അവിവാഹിതനാണ്. ഒന്നര വർഷം മുൻപ് കായംകുളത്ത് വെച്ചുണ്ടായ അപകടത്തില്‍ അശ്വിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
Advertisements