വിജയപുരം : ആശാത്രീയമായ കെ. റെയിൽ പദ്ധതി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയപുരം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
Advertisements
മണ്ഡലം വൈസ് പ്രസിഡന്റ് കെ.ജി പ്രശാന്ത് മാങ്ങാനം അധ്യക്ഷത വഹിച്ചു. സമരം സംസ്ഥാന സമിതി അംഗം തോമസ് ജോൺ ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി ഭുവനേശ് മുഖ്യഥിതി ആയി സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ഡലം ഭാരവാഹികളായ രാജേഷ് ചെറിയമടം, പ്രതീഷ് കെ, സിജോ ജോസഫ്, നന്ദു കൃഷ്ണ, ജിജു ടി.പി, മുതിർന്ന നേതാക്കളായ ഉണ്ണി വാടവാതൂർ, അനിൽ തൊട്ടുപുരം മഹേഷ് താമരശ്ശേരി എന്നിവർ സംസാരിച്ചു.