കൊൽക്കത്ത: ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു ഇതര രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. ഇന്നലെ കൊല്‍ക്കത്തയിലെ മുകുന്ദ്‌പൂരിലുള്ള സ്വകാര്യ ആശുപത്രിക്ക് മുന്നിലായാണ് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജിയുടെ നേതൃത്വത്തില്‍ സന്യാസിമാർ ഉള്‍പ്പെടെ പ്രതിഷേധ റാലി നടത്തിയത്.
‘ബംഗാളി ഹിന്ദു സുരക്ഷാ സമിതി’ എന്ന ബാനറുമായാണ് ബിജെപി പ്രവർത്തകർ റാലി സംഘടിപ്പിച്ചത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. ‘രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. നമ്മുടെ സഹോദരന്മാരും സഹോദരികളും അവിടെ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. അതിനാല്‍ അഹിന്ദുക്കളായ ബംഗ്ളാദേശികള്‍ക്ക് ചികിത്സ നല്‍കരുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തിന്റെയും ത്രിവർണ പതാകയുടെയും ബഹുമാനത്തിനായി നമ്മുടെ ധാർമികതയും ബിസിനസും മാറ്റിവയ്ക്കണം’-എന്ന് ആവശ്യപ്പെടുന്ന മെമ്മോറാണ്ടവും ആശുപത്രി അധികൃതർക്ക് ബിജെപി നല്‍കി.
രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികള്‍ക്കും മുന്നില്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സല്യൂട്ട് തിരംഗ ബാനറുകളുമായി പ്രതിഷേധിച്ച പ്രവർത്തകർ അറിയിച്ചു.