ആ ബോധം പ്രധാന മന്ത്രിക്ക് ഇപ്പോഴാണോ ഉണ്ടായത് ! നിലപാടില്ലാത്ത ആളായി മാറിയ മോദി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല ; ബിജെപിയുടെ കരണത്തടിക്കുന്ന പ്രസ്താവനയുമായി ബിജെപി വക്താവ് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം :ജനദ്രോഹകര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംഘപരിവാര്‍ അനുഭാവി ശ്രീജിത്ത് പണിക്കര്‍. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കാനുള്ള ധാര്‍മികമായ അവകാശം മോദിക്ക് നഷ്ടപ്പെട്ടു. പൂര്‍ണമായും രാഷ്ട്രീയലാഭത്തോടെ, വരും തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചുവടുമാറ്റമാണിതെന്നും ശ്രീജിത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപി യൂടേണ്‍ എടുത്താലും താന്‍ യൂടേണ്‍ എടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

Advertisements

ശ്രീജിത്ത് പറഞ്ഞത്: ”ബിജെപി യൂടേണ്‍ എടുത്താലും ഞാന്‍ യൂടേണ്‍ എടുത്തിട്ടില്ല എന്നാണ് പറയാനുള്ളത്. ഒരു തീരുമാനം സര്‍ക്കാര്‍ കൊണ്ടുവരുന്നു. കര്‍ഷകരുടെ ഭാഗത്ത് നിന്നൊരു പ്രതിഷേധമുണ്ടാകുന്നു. ഒരു വര്‍ഷം നീണ്ട പ്രതിഷേധത്തിന് ശേഷം നിയമങ്ങള്‍ പിന്‍വലിക്കാനാണെങ്കില്‍ ഇതുവരെയുണ്ടായിരുന്ന ഇച്ഛാശക്തി എവിടെ. ഏറ്റവും ഗുരുതരമായിട്ടുള്ള പ്രശ്‌നം, അത് മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് എന്തിന് ഇത്രയും കാലം വേണ്ടി വന്നു എന്നതാണ്. എത്ര കര്‍ഷകര്‍ മരണപ്പെട്ടു, കര്‍ഷകസമരങ്ങളിലേക്ക് വാഹനങ്ങള്‍ ഇടിച്ചുകയറിയ സംഭവം നമുക്ക് അറിയാം. സംഭവങ്ങള്‍ ഇത്രയും ഗുരുതരമാണെന്ന് ഒരു ഗുരുനാനാക്ക് ജയന്തിയുടെ തലേന്ന് അല്ലല്ലോ പ്രധാനമന്ത്രിക്ക് ബോധമുണ്ടാകേണ്ടത്. ആ ബോധം എന്തുകൊണ്ട് അദ്ദേഹത്തിന് മാസങ്ങള്‍ക്ക് മുന്‍പുണ്ടായില്ല.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”ഭരണകൂടം എന്തുകൊണ്ട് ഈ തീരുമാനം നേരത്തെ തിരുത്തിയില്ല. ഇത്രയും വൈകിയത് കൊണ്ട് എത്രയധികം മനുഷ്യരെ കുരുതി കൊടുത്തു എന്ന ചോദ്യത്തില്‍ നിന്ന് പ്രധാനമന്ത്രിക്കും ബിജെപിക്കും ഒളിച്ചോടാന്‍ സാധിക്കില്ല. അതുകൊണ്ട് തീര്‍ച്ചയായിട്ടും പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള, പ്രധാനമന്ത്രിയായി ഇരിക്കാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടു. പൂര്‍ണമായും രാഷ്ട്രീയലാഭത്തോടെ, പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം വരുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചുവടുമാറ്റമാണിത്.”

അതേസമയം, ശ്രീജിത്തിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയിലെ സംഘപരിവാര്‍ പാളയങ്ങളിലും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.ചാനൽ ചർച്ചകളിൽ സംഘപരിവാറിന് വേണ്ടി നിരന്തരം വാദിക്കുന്ന ശ്രീജിത്തിൽ നിന്നും വിയോജിപ്പുയർന്നതോടെ ബിജെപിയിൽ ചേരി തിരിഞ്ഞുള്ള തെറിവിളികളും രൂക്ഷമാവുകയാണ്. പ്രധാന മന്ത്രിയുടെ നിലപാടിൽ പാർട്ടിക്ക് ഉള്ളിൽ തന്നെ കൂടുതൽ പ്രവർത്തകർക്ക് വിയോജിപ്പും അമർഷവും ഉള്ളതായും സൂചനയുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.