ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ; രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയും

ഡല്‍ഹി: ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ആഭ്യന്തര സർവേ. 400 സീറ്റിന് മുകളില്‍ സീറ്റുകള്‍ നേടി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന പ്രചരണത്തിലാണ് ബിജെപി.ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സർവേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ് സർവേ ഫലം. ബിജെപി സ്ഥാനാർത്ഥികള്‍ക്കെതിരെ ജനവികാരമുണ്ടെന്നാണ് രണ്ട് ആഭ്യന്തര സർവേകളിലുള്ളത്.ഹരിയാനയിലെ സിർസ, റോത്തക്, ഹിസാർ, കർണാല്‍, സോനേപ്പത്ത് എന്നീ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാർത്ഥിക്കെതിരെ ജനവികാരമുണ്ട്.രാജസ്ഥാനിലെ ചുരു, ബാർമർ,ടോങ്ക്, ദൗസ, നഗൗർ, കരൗളി എന്നീ മണ്ഡലങ്ങളിലും സമാന അവസ്ഥയാണെന്ന് സർവേയില്‍ പറയുന്നു.ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച്‌ സ്ഥിതി നേരിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളിലേക്ക് ചർച്ച പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.