കോട്ടയം : സാമ്പത്തിക വിഷയത്തിൽ ആരോപണം ഉയർന്ന ബി ജെ പി സംസ്ഥാന വ്യക്താവ് സന്ദീപ് വാര്യർക്കെതിരെ നടപടി. ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ഇന്ന് ചേർന്ന ബിജെപി കോർകമ്മറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ കാരണം പരസ്യപെടുത്തുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ഭാരവാഹിയോഗത്തിനു രാവിലെ എത്തിയ സന്ദീപ് വാര്യർ,തീരുമാനം അറിഞ്ഞതോടെ ഉച്ചയോടെ തിരികെ മടങ്ങി. ഇതിന് ശേഷം ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
Advertisements