മഡ്ഗാവ് : പ്ളേ ഓഫ് ഉറപ്പിക്കാൻ നിർണ്ണായക മത്സരത്തിൽ ഉജ്വല വിജയവുമായി കേരള ബ്ളാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് മുംബൈയെ തോൽപ്പിച്ചത്. ഇതോടെ , സെമി സാധ്യതകൾ ബ്ളാസ്റ്റേഴ്സ് നിലനിർത്തി.
19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുംബയ് സിറ്റിക്ക് 31 പോയിന്റാണുള്ളത്. ബ്ളാസ്റ്റേഴ്സിന് 19 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റും സ്വന്തമാകി. ഇന്ന് മുംബയ് സിറ്റിയെ ബ്ളാസ്റ്റേഴ്സ് തോല്‍പ്പിച്ചതോടെ 33 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഗോവയ്ക്കെതിരെ സമനിലയിലാണെങ്കില്‍ പോലും ബ്ളാസ്റ്റേഴ്സിന് സെമിയിലെത്താം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ പാദത്തില്‍ 3-0ത്തിന് മുംബയ് സിറ്റിയെ തോല്‍പ്പിച്ചവരാണ് കേരള ബ്ളാസ്റ്റേഴ്സ് .കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ് വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിന്റെ വരവ്. ഇരട്ട ഗോളടിച്ച ജോര്‍ജ് പെരേരയും ഒരു ഗോളടിച്ച അഡ്രിയാന്‍ ലൂണയുമാണ് മഞ്ഞപ്പടയ്ക്ക് വിജയം നല്‍കിയത്. അല്‍വാരോ വസ്ക്വേസ്,ഖ്വാര്‍ളിംഗ്,ഗോളി പ്രഭ്സുഖന്‍ ഗില്‍ തുടങ്ങിയവരുടെ ഫോമിലാണ് ബ്ളാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയം. ബ്ളാസ്റ്റേഴ്സിനായി വാസ്കസ് രണ്ട് ഗോൾ നേടി. മലയാളി താരം സഹലിൻ്റെ വകയായിരുന്നു കേരളത്തിൻ്റെ ആദ്യ ഗോൾ. ആദ്യ പകുതിയിൽ തന്നെ കേരളം എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലെത്തി. മികച്ച ഡ്രിബ്ലിങ്ങിലൂടെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് സഹലാണ് ആദ്യ ഗോൾ നേടിയത്.
പെനാൽറ്റിയിലൂടെ വാസ്കസ് രണ്ടാം ഗോൾ നേടി. ഇടവേള കഴിഞ്ഞെത്തിയ മുംബൈ കടുത്ത പോരാട്ടമാണ് കാഴ്ച വെച്ചത്. എന്നാൽ മൈനസ് പാസ്സ് ക്ലിയർ ചെയ്യുന്നതിൽ മുംബൈ ഗോളി വരുത്തിയ പിഴവിൽ നിന്ന് വാസ്കസ് കേരള ലീഡ് മൂന്നാക്കി ഉയർത്തി. എഴുപത്തി ഒന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഡീഗോ മൗറീഷ്യോ മുംബൈയ്ക്കായി ആശ്വാസ ഗോൾ കണ്ടെത്തി.