സിദ്ധന്‍ യുവതിയെ ഫോണില്‍ വിളിച്ചത് 2858 തവണ; പതിമൂന്ന് വയസ്സുള്ള മകനെ ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കി; ജീവിത പ്രശ്‌നങ്ങളുമായി സമീപിക്കുന്ന വിധവകളെയും വിവാഹമോചിതകളെയും വശത്താക്കി ചൂഷണം ചെയ്യുന്നത് പതിവ്; സിദ്ധന്‍ അറസ്റ്റിലായത് അറിയാതെ ദര്‍ശനം തേടിയെത്തുന്നത് ആയിരങ്ങള്‍

ബാലുശ്ശേരി (കോഴിക്കോട്): പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിക്കാന്‍ യുവതിയെ പ്രേരിപ്പിച്ച സംഭവത്തില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റില്‍. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവിയെ (52) ആണു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭക്തയായ യുവതിയെ ഫെബ്രുവരി 12നു കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വീടിനോട് ചേര്‍ന്ന് അമ്പലം പണിത് കര്‍മങ്ങള്‍ നടത്തി വരുന്നയാളാണ് പ്രതി രവി.

Advertisements

മകനെ ഉപേക്ഷിക്കാനുള്ള കാരണം തേടി യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ധനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സിദ്ധനും യുവതിയും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ 2858 തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. ഇയാളും യുവതിയും വിവിധ സ്ഥലങ്ങളില്‍ താമസിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതിനു രവിക്കെതിരെ പൊലീസ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഭക്തരായി എത്തുന്ന വിവാഹമോചിതര്‍, വിധവകള്‍ തുടങ്ങി ഒട്ടേറെ സ്ത്രീകളെ വശത്താക്കി പ്രതി ചൂഷണം ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതി അറസ്റ്റിലായത് അറിയാതെ ഒട്ടേറെ പേരാണ് ദര്‍ശനം തേടിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇയാളുടെ അടുപ്പക്കാരെ ബന്ധപ്പെടുന്നവരോട് ടൂറിലാണെന്നായിരുന്നു കൂട്ടാളികള്‍ നല്‍കുന്ന മറുപടി.

കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ എം.അബ്ദുല്‍ സലാം, എഎസ്‌ഐ കെ.കെ.രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles