തിലക് മൈതാൻ:ഇൻജ്വറി ടൈമിൽ വീണ ഏക ഗോളിന് കേരള ബ്ലാസ്റ്റേഴ്സിന് സമനില നഷ്ടമായി. ആദ്യാവസാനം മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് അവസാന ഗോളിൽ കളത്തിലെ മാന്യതയും കൈവിട്ടു. ഇരുടീമുകളും തമ്മിലുള്ള കയ്യാങ്കളിയിലാണ് കളി അവസാനിച്ചത്. രണ്ടാം പകുതി ഇൻജുറി ടൈമിന്റെ അവസാന മിനിട്ടിൽ നേടിയ ഗോളിലൂടെ ബ്ളാസ്റ്റേഴ്സിനെതിരെ സമനില പിടിച്ച് എ ടി കെ മോഹൻ ബഗാൻ.
കൗകോയാണ് എ ടി കെയുടെ സമനിലഗോൾ നേടുന്നത്. സമനില സ്വന്തമാക്കിയതിന് പിന്നാലെ ഡഗ് ഔട്ടിൽ ബ്ളാസ്റ്റേഴ്സ് താരങ്ങളും എ ടി കെയുടെ പരിശീലക സംഘവും തമ്മിൽ നടന്ന കയ്യാങ്കളിയിൽ ഒന്നിലേറെ പേർക്ക് ചുവപ്പ് കാർഡ് ലഭിച്ചിട്ടുണ്ട്. എ ടി കെയുടെ പരിശീലക സംഘത്തിലുള്ളവരും കാർഡ് ലഭിച്ചവരിൽ ഉൾപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ളാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത് ക്യാപ്ടൻ അഡ്രിയാൻ ലൂണയായിരുന്നു. ഏഴ്, 64 മിനിട്ടുകളിലായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ ഗോളുകൾ. എ ടി കെയ്ക്ക് വേണ്ടി ഡേവിഡ് വില്ല്യംസ് എട്ടാം മിനിട്ടിൽ ആദ്യ ഗോളും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ കൗകേ രണ്ടാം ഗോളും നേടി. ഇതോടെ 16 കളിയിൽ 27 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടർന്നു. 30 പോയിന്റുമായി എടികെ മോഹൻ ബഗാൻ ഒന്നാമതെത്തി.