എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ലുകള്‍ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടില്‍ നിന്നും ഇവ പിടിച്ചത്. എട്ടടി നീളമുള്ള രണ്ട് എല്ലുകളാണ് പിടിച്ചെടുത്തത്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് അധികൃതര്‍ പറഞ്ഞു. കലൂരിലെ വീട്ടില്‍ നിന്നും റെയ്ഡിന് തൊട്ടു മുന്‍പ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.
അതേസമയം, മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ മോന്‍സണിന്റെ ക്യാമറാമാന് ജോഷിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പോക്സോ കേസിലാണ് ഇയാളുടെ അറസ്റ്റ്.