ബിഎംഎസ് , ഐഎൻടിയുസി യൂണിയനുകളിൽ നിന്നും രാജിവച്ച് എത്തിയവർക്ക് സിഐടിയു നേതൃത്വത്തിൽ സ്വീകരണം നൽകി

പാമ്പാടി :
ബിഎംഎസ് , ഐഎൻടിയുസി യൂണിയനുകളിൽ നിന്നും രാജിവച്ച് സിഐടിയുവുമായി ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ച ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്വീകരണം നൽകി. സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി ആലാംമ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണവും മെമ്പർഷിപ്പ് വിതരണവും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം.രാധാകൃഷ്ണൻ, സിഐടിയു ഏരിയ സെക്രട്ടറി കെ.എൻ.വിശ്വനാഥൻ, വി.എം.പ്രദീപ്, പി വി അനീഷ് ,ബിജു ബി നായർ എന്നിവർ സംസാരിച്ചു

Advertisements

Hot Topics

Related Articles