ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഭാഗമാകാന്‍ വ്ലോഗര്‍മാര്‍ക്കും അവസരം. താത്പര്യമുള്ളവര്‍ ജില്ലാ കലക്ടറുടെ പേജില്‍ നല്‍കിയിട്ടുള്ള ഫോം വഴി വിശദാംശങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.കോവിഡ് പ്രതിസന്ധി മൂലം രണ്ടു വര്‍ഷത്തിന് ശേഷമാണ് പുന്നമടക്കായലില്‍ വഞ്ചിപ്പാട്ടുയരുന്നത്. സെപ്റ്റംബര്‍ നാലിനാണ് ഇത്തവണത്തെ ജലമേള. ജില്ലാ കലക്ടര്‍ ചെയര്‍മാനായ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല.വ്യാജ ടിക്കറ്റുകള്‍ ഒഴിവാക്കുന്നതിനായി ഇത്തവണ സംഘാടക സമിതിയുടെ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളായിരിക്കും വില്പന നടത്തുക. 100 രൂപ മുതല്‍ 3000 രൂപ വരെയുള്ള ടിക്കറ്റുകളുണ്ടാകും. ഓണ്‍ലൈനായും സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം.ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേളയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളാണ് 2023ലെ ചാമ്ബ്യന്‍സ് ബോട്ട് ലീഗില്‍ മാറ്റുരയ്ക്കുക. അതുകൊണ്ടുതന്നെ മികച്ച മത്സരമാണ് ഇത്തവണ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.