തിരുവനന്തപുരം: കോവളത്തു വിദേശിയുടെ മദ്യം ഒഴിപ്പിച്ചു കളഞ്ഞു, തീവണ്ടിയില്‍ യാത്രക്കാരനെ ബൂട്‌സ് ഇട്ടു ചവിട്ടി, തൃശൂരില്‍ മദ്യപിച്ചു ലക്കുകെട്ട എഎസ്‌ഐ വാഹനമിടിച്ചു തെറിപ്പിച്ചു… മൊബൈല്‍ ദൃശ്യങ്ങളിലൂടെ കേരളം കണ്ട കാഴ്ചകള്‍ സേനയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. അനുദിനം പൊലീസ് സേനയ്ക്ക് ഉണ്ടാകുന്ന വീഴ്ചകള്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവച്ച സാഹചര്യത്തില്‍ കേരള പൊലീസില്‍ ക്രമസമാധാന ചുമതലയുള്ള ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കു ബോഡി ക്യാമറ നല്‍കാന്‍ തീരുമാനമായി.
നിലവില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു 125 ബോഡി ക്യാമറ നല്‍കിയിട്ടുണ്ട്. ഇതു ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ പൊലീസിനും പട്രോളിങ് ഡ്യൂട്ടിയില്‍ പോകുന്നവര്‍ക്കും നല്‍കാനാണ് തീരുമാനം. എന്നാല്‍ 6000 രൂപയോളം വിലവരുന്ന ക്യാമറ കുറഞ്ഞത് 5000 എണ്ണത്തോളം വാങ്ങേണ്ടി വരും. ഇതിനാവശ്യമായ തുക പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് ആലോചന.
ഇതിനുള്ള ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് കൈമാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും 4ജി സിം ഉപയോഗിച്ചു ജിഎസ്എം സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ മറ്റു കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്യാമറയോട് അനുബന്ധിച്ചുള്ള ‘പുഷ്് ടു ടോക്’ സംവിധാനം വഴി സീനിയര്‍ ഓഫിസര്‍ക്കു ക്യാമറ ഘടിപ്പിച്ച പൊലീസ് ഓഫിസറോടും തിരിച്ചും സംസാരിക്കാനാവും. 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വിഡിയോ റെക്കോര്‍ഡിങ് സൗകര്യങ്ങളുമുണ്ട്.