സല്‍മാന് നേരെ അടുത്തിടെയുണ്ടായ വെടിവയ്‍പ് ആക്രമണം ആരാധകരെയും ഞെട്ടിച്ചിരുന്നു. നേരത്തെയും ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് സീരിയസായിരുന്നു എന്ന് സല്‍മാന്റെ ബോഡിഗാര്‍ഡ് പറഞ്ഞതും ചര്‍ച്ചയാകുകയാണ്. മുന്നറിയിപ്പില്ലാതെയാണ് അന്ന് വീടിന് നേരെ ആക്രണം ഉണ്ടായത് എന്ന് ബോഡിഗാര്‍ഡ് ഷേറ പറയുന്നു. അത് എപ്പോഴും ഞങ്ങളെ ശ്രദ്ധയോടെ തുടരാൻ സജ്ജമാക്കി എന്നും ഷേറ വ്യക്തമാക്കി.
ഏപ്രില്‍ 14നാണ് സല്‍മാൻ ഖാന് എതിരെ ആക്രമണമുണ്ടായത്. അന്നത്തെ സംഭവത്തില്‍ പൊലീസിന്റെ അറസ്റ്റിലായിരിക്കുന്നത് അഞ്ചു പേരാണ്. സല്‍മാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‍ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.