കുഞ്ചാക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ബോഗയ്‍ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയണ്. ഒടിടിയില്‍ സോണിലിവിലൂടെ എത്തിയ പുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പതിമൂന്നിനാണ് ബോഗയ്‍ൻവില്ല ഒടിടിയില്‍ എത്തുക. ബോഗയ്‍ൻവില്ല ഓപ്പണിംഗ് കളക്ഷൻ ആറ് കോടിക്ക് മുകളിലായിരുന്നു നേടിയത്. കുഞ്ചാക്കോ ബോബൻ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രങ്ങളായുണ്ടെങ്കിലും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗൻവില്ലയില്‍ എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം ആണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.
ആക്ഷനിലും സംഭാഷണങ്ങളിലും’ ഭീഷ്‍മ പര്‍വം സിനിമയില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരുന്നുവെന്നായിരുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണമായത്. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പര്‍വം സിനിമ എത്തിയിരുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ ഇഴചേര്‍ന്ന് നിന്നിരുന്നു. അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.