ബോളിവുഡിന്‍റെ ഖിലാഡി ഇപ്പോൾ തവിട് പൊടി;  നഷ്ടം ആയിരം കോടി 

മുംബൈ: ഒരുകാലത്ത് ഹിറ്റ് മെഷീനായിരുന്നു ബോളിവുഡിന്‍റെ ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാർ.  കോവിഡിനുശേഷമാണ് അക്ഷയ് കുമാറിന്‍റെ കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അദ്ദേഹത്തിന്‍റെ 13 ചിത്രങ്ങളാണ് പൊട്ടി പാളീസായത്. ബെല്‍ബോട്ടം, ലക്ഷ്മി, കട്ട്‌പുട്ട്‌ലി, അത്രംഗി രേ, ബച്ചൻ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ, രാം സേതു, സെല്‍ഫി, മിഷൻ റാണിഗഞ്ച്, ബഡേ മിയാൻ ചോട്ടെ മിയാൻ എന്നിവയെല്ലാം എട്ടുനിലയില്‍ പൊട്ടി. 

Advertisements

ഇപ്പോഴിതാ ഒടുവില്‍ പുറത്തിറങ്ങിയ സർഫിറയുടെ കാര്യവും പരാജയമാണ്. 80 കോടി ബജറ്റില്‍ ഒരുങ്ങിയ സർഫിര ആദ്യ ദിവസം കേവലം 2.25 കോടി മാത്രമാണ് നേടിയത്. സിനിമക്ക് ആളുകള്‍ കയറാതായതോടെ, ചായയും രണ്ട് സമൂസയും സൗജന്യമായി നല്‍കുമെന്ന് വരെ നിർമാതാക്കള്‍ ഓഫർ നല്‍കി! എന്നിട്ടും കാര്യമുണ്ടായില്ല. നാലു ദിവസം കഴിഞ്ഞപ്പോള്‍ കളക്ഷൻ 13 കോടി മാത്രമായിരുന്നു. ഇവയെല്ലാം കൂടി 1000 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ബഡേ മിയാൻ ചോട്ടെ മിയാൻ മാത്രം 250 കോടിയും, സാമ്രാട്ട് പൃഥ്വിരാജ് 150 കോടിയും നഷ്ടത്തിലാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍, ഇതൊന്നും വകവെക്കാതെ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രവും റിലീസിന് തയാറായിട്ടുണ്ട്. മോഹൻലാലിനെ നായകനായി 2022ല്‍ പുറത്തിറങ്ങിയ ’12th മാൻ’ ഹിന്ദിയില്‍ ‘ഖേല്‍ ഖേല്‍ മേ’ എന്ന പേരില്‍ റീമേക്ക് ചെയ്തിരിക്കുകയാണ്. ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികള്‍ ഉടൻ ആരംഭിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.