സിനിമാ ചിത്രീകരണത്തിനിടെ പരിക്കു പറ്റി ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മുംബൈയിലെ വീട്ടിൽ വിശ്രമിക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെ മുംബൈയിൽ വിമാനമിറങ്ങി നടൻ. ഭാര്യ ഗൗരി ഖാനും, മകൻ അബ്രാമിനുമൊപ്പമാണ് ഷാരൂഖിനെ മുംബൈ എയർപോർട്ടിൽ കണ്ടത്.
അതേ സമയം, ഷാരൂഖിന് അപകടം പറ്റിയതായുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് സ്ഥിരീകരിച്ചു. ലോസ് ആഞ്ചെലെസിൽ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നുമായിരുന്നു റിപ്പോർട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറ്റ്‌ലിയുടെ ‘ജവാനും’ രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യുമാണ് ചിത്രീകരണത്തിലുള്ള ഷാരൂഖ് ചിത്രങ്ങൾ. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തുന്ന ചിത്രം നയൻതാരയുടെയും അറ്റ്‌ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്.