ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഇരുവരും ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്.
“ഞാൻ പ്രാർഥിച്ചതിനെല്ലാം….. അവൾ യെസ് പറഞ്ഞു” എന്ന ക്യാപ്ഷനോടെയാണ് രാഘവ് ചിത്രങ്ങൾ പങ്കുവെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോളിവുഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളിൽ ഇരുവരും തിളങ്ങി. മിതമായ ആഭരണങ്ങൾ പരിണീതിയുടെ മാറ്റുകൂട്ടി.
ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിഞ്ഞിറങ്ങുന്ന വീഡിയോകളും ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ഐ.പി.എൽ. വേദിയിലും ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോകൾ പുറത്തു വന്നിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.