ബോളിവുഡ് താരം സുസ്മിതാ സെനിന് ഹൃദയാഘാതം, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു, ആരാധകർ ഞെട്ടലിൽ

ഏതാനും ദിവസം മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായതായി സുസ്മിതാ സെൻ. താൻ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായതായും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും താരം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Advertisements

അച്ഛന്റെ വാക്കുകൾ പങ്കുവെച്ചാണ് ഹൃദയാഘാതം അതിജീവിച്ചതിനെ കുറിച്ച് സുസ്മിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. “ഹൃദയത്തെ സന്തോഷമായും ധൈര്യമായും നിലനിർത്തുക, ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അത് നിങ്ങൾക്ക് ഉപകരിക്കും…എന്റെ പിതാവിന്റെ വാക്കുകളാണ്. ഏതാനും ദിവസം മുൻപ് എനിക്ക് ഹൃദയാഘാതമുണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഉപയോഗിച്ചു”, ഇൻസ്റ്റയിൽ സുസ്മിത കുറിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ സുഖമായിരിക്കുന്നു. ഇനിയും ജീവിക്കാൻ ഞാൻ റെഡിയായിരിക്കുന്നു. എല്ലാവരോടും സ്നേഹം എന്ന് പറഞ്ഞാണ് സുസ്മിത പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Hot Topics

Related Articles