ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു;അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ബോളിവുഡ് ;എമര്‍ജന്‍സിയാണ് അവസാനചിത്രം

മുംബൈ :ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു.
നടന്‍ അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.

Advertisements

രണ്ടു ദിവസം മുന്‍പാണ് സംവിധായകന്‍ ജാവേദ് അക്ബറിന്റെ വീട്ടില്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് സിനിമാലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1956 ഏപ്രില്‍ 13ന് ജനിച്ച സതീഷ് നടന്‍, സംവിധായകന്‍, നിര്‍മാതാവ്. കൊമേഡിയന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. രാം ലഖന്‍, സാജന്‍ ചാലെ സസുരാല്‍, ജാനേ ബി ദോ യാരോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ശേഖര്‍ കപൂറിന്റെ മിസ്റ്റര്‍ ഇന്ത്യയിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിക്കൊടുത്തു. രൂപ് കി റാണി, ചാരോണ്‍ കാ രാജ, ഹം ആപ്‌കെ ദില്‍ മെയ്ന്‍ രഹ്‌തെ ഹേ, തേരെ നാം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. രാകുല്‍ പ്രീത് സിങ്ങിനൊപ്പമുള്ള ഛത്രിവാലിയിലാണ് അവസാനം അഭിനയിച്ചത്. കങ്കണയുടെ എമര്‍ജന്‍സിയാണ് പുതിയ ചിത്രം

Hot Topics

Related Articles