ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ തകർക്കും; റിസർവ് ബാങ്കിന് ഇമെയില്‍ വഴി ബോംബ് ഭീഷണി

മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. മുംബൈയിലെ ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ തകർക്കുമെന്നാണ് ആർബിഐക്ക് ലഭിച്ച ഇമെയില്‍. ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയില്‍ എഴുതിയ സന്ദേശത്തില്‍ നിങ്ങള്‍ താമസിയാതെ പൊട്ടിത്തെറിക്കും എന്ന് എഴുതിയിരുന്നു.

Advertisements

ഭീഷണി സന്ദേശം ലഭിച്ചപ്പോള്‍ തന്നെ മുംബൈ പോലീസ് കേസ് ഫയല്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയില്‍ അയയ്‌ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയില്‍ അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ് വർഷത്തിന് ശേഷം അധികാരമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി പുതിയ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭീഷണി ഇമെയില്‍ വന്നത്. രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മല്‍ഹോത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് ആണ് ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് ഭീഷണി കോള്‍ വന്നിരുന്നു. “ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ” എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്ക് വിളിക്കുകയും ഒരു ഇലക്‌ട്രിക് കാർ തകരാറിലാണെന്ന് അവകാശപ്പെട്ട് പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവം ഉടൻ തന്നെ ആർബിഐ ഉദ്യോഗസ്ഥർ മുംബൈ പോലീസില്‍ റിപ്പോർട്ട് ചെയ്യുകയും അവർ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.