വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസിയുടെ സഹായം തേടി ഇന്ത്യ

ദില്ലി: വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഇന്നലെ കോഴിക്കോട് ദമാം ഉള്‍പ്പെടെ അൻപത് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഒക്ടോബർ 14 മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്.

Advertisements

സംഭവത്തില്‍ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഭീഷണി സന്ദേശങ്ങള്‍ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഐബി അടക്കം ഏജൻസികള്‍ വിദേശ ഏജൻസികളുടെ സഹായം തേടിയത്. ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ഏജൻസികളുടെ നിഗമനം. വിദേശരാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളെ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച്‌ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുകെ, ജർമ്മനി രാജ്യങ്ങളുടെ ഐപി വിലാസത്തിലാണ് പല ഭീഷണികളും എത്തിയത്. ഇവയുടെ ഉറവിടം തേടി എക്സ് അടക്കം സാമൂഹിക മാധ്യമങ്ങള്‍ക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു. മാത്രമല്ല അന്വേഷണ ഏജൻസികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാൻ സമൂഹമാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കുമെന്നും സർക്കാർ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് കൂടാതെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശം ലഭിക്കുന്നത് പ്രതിസന്ധിയാകുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.