മുംബൈ: റിസര്‍വ് ബാങ്കിന് ഭീഷണി സന്ദേശമയച്ച ഒരാള്‍ പിടിയില്‍. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Advertisements
ഭീഷണിക്ക് പിന്നിലെ കാരണം സംബന്ധിച്ച് പ്രതിയെ ചോദ്യംചെയ്തു വരികയാണ്. ഇന്നലെയാണ് ആര്‍ബിഐയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബയിലെ 11 സ്ഥലങ്ങളിലായി ബോംബുകള്‍ വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ അഴിമതി നടത്തിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും രാജിവയ്ക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.