ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തന്മാർക്ക് വിജയം. ലിവർപ്പൂളാണ് ലീഗിലെ ഏറ്റവും ഉയർന്ന വിജയം നേടിയത്. ബേൺസ് മൗത്തിനെ എതിരില്ലാത്ത ഒൻപത് ഗോളിന് പൂളിൽ മുക്കിയാണ് ലിവർപ്പൂൾ വിജയം സ്വന്തമാക്കിയത്. ചെൽസി ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ബ്രന്റ്ഫോർഡും എവർട്ടണും ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞു. ബ്രണ്ടൻ ആന്റ് ഹോൾസ് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തുകയും ചെയ്തു. ആഴ്സണലും ഫുൾഹാമും തമ്മിലുള്ള മത്സരം ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയായി തുടരുകയാണ്.
ലീഗിലെ നാലാം വാരത്തിലെ മത്സരത്തിലാണ് മികച്ച പോരാട്ടങ്ങൾ കണ്ടത്. ലിവർപ്പൂളിനു വേണ്ടി മൂന്നാം മിനിറ്റിൽ ലൂയിസ് ഡയസാണ് ഗോൾ വേട്ട തുടങ്ങി വച്ചത്. ഇതേ ഡയസ് തന്നെ 85 ആം മിനിറ്റിലെ രണ്ടാം ഗോളിലൂടെ ഗോൾ വേട്ട പൂർത്തിയാക്കി. റോബർട്ടോ ഫെർമിനോ ഡയസിനൊപ്പം രണ്ടു ഗോൾ നേടി. ക്രിസ് മെഫാമിന്റെ സെൽഫ് ഗോളിലൂടെയാണ് ലിവർപൂൾ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഏഴു പേരാണ് ലിവർപ്പൂളിനു വേണ്ടി ഒൻപത് ഗോൾ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ പകുതിയിൽ സെൽഫ് ഗോൾ അടക്കം രണ്ടു ഗോളിനു പിന്നിൽ നിന്ന മാഞ്ചസ്്റ്റർ സിറ്റി രണ്ടാം പകുതിയിൽ നാലു ഗോളുകളാണ് ക്രിസ്റ്റൽ പാലസിന്റെ വലയിൽ അടിച്ചു കയറ്റിയത്. ബെർണ്ണാഡോ സിൽവ 53 ആം മിനിറ്റിൽ തുടങ്ങി വച്ച ഗോൾ വേട്ട സിറ്റിയുടെ പുത്തൻ താരോദയം എർലിംങ് ഹാലണ്ട് ഹാട്രിക്കിലൂടെ പൂർത്തിയാക്കി. 62 70 81 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഹാട്രിക്ക് ആഘോഷം.
റഹിം സ്റ്റെർലിംങിന്റെ ഇരട്ട ഗോളിൽ മുന്നിലെത്തിയ ചെൽസിയ്ക്കെതിരെ ഹാർവിയാണ് ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത്. രണ്ടാം മഞ്ഞക്കാർഡ് കണ്ട ഗലേഹർ 28 ആം മിനിറ്റിൽ പുറത്തായതോടെ പത്തു പേരുമാണ് ബാക്കി സമയം മുഴുവൻ ചെൽസി കളിച്ചത്. ഇതിനു ശേഷമാണ് ചെൽസി ഗോൾ നേടിയതും. ഇതോടെ പത്തു പോയിന്റുമായി ചെൽസി താല്കാലികമായെങ്കിലും ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ആഴ്സണലിന്റെ മത്സര ഫലത്തെ അനുസരിച്ചിരിക്കും ചെൽസിയുടെ ഒന്നാം സ്ഥാനം.