ബും തവിട് പൊടി ! അഫ്ഗാനെ തകർത്ത് സൂപ്പർ എട്ടിൽ ഇന്ത്യൻ മുന്നേറ്റം

ബാർബഡോസ് : അഫ്ഗാനെ തകർത്തു തരിപ്പണമാക്കി സൂപ്പർ എട്ടിൽ ഇന്ത്യൻ മുന്നേറ്റം. 47 റണ്ണിനാണ് ഇന്ത്യൻ വിജയം. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ – 181/8

അഫ്ഗാൻ – 134

നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുംറയാണ് അഫ്ഗാന്റെ മനോവീര്യം തകർത്തത്. ടൂർണമെന്റില്‍ മികച്ച ഫോമിലുള്ള റഹ്മാനുള്ള ഗുർബാസ് (8 പന്തില്‍ 11), ഹസ്റത്തുള്ള സർസായ് (4 പന്തില്‍ 2) എന്നീ ഓപ്പണർമാരെയും സർദാനെയുമാണ് ബുംറ മടക്കിയത്. ഇബ്രാഹിം സദ്രാൻ (11 പന്തില്‍ 8), ഗുലാബ്ദിൻ നാഇബ് (21 പന്തില്‍ 17), അസ്മത്തുള്ള ഒമർസായ് (20 പന്തില്‍ 26) എന്നിവർ 71 റൺ സ്കോർബോർഡിൽ എത്തിയപ്പോഴേക്കും വീണു. സർദാനും (19), നബിയും  (14) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബുംറയ്ക് ഒപ്പം അർഷദീപും മൂന്ന് വിക്കറ്റ് നേടി. കുൽദീപ് രണ്ട് വിക്കറ്റ് പിഴുതു. പാണ്ഡ്യയ്ക്കും ജഡേജയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. 

അഫ്ഗാനിസ്താനു മുന്നില്‍ ആദ്യം ബാറ്റ് ചെയ്ത്  182 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും സംഘവും നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയും ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സുമാണ് ഇന്ത്യക്ക് രക്ഷയായത്. അഫ്ഗാനിസ്താനുവേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ, ഫസല്‍ഹഖ് ഫാറൂഖി എന്നിവർ മൂന്നുവിക്കറ്റ് നേടി.

28 പന്തില്‍ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 53 റണ്‍സാണ് സൂര്യകുമാറിന്റെ സമ്ബാദ്യം. മന്ദത നിറഞ്ഞ പിച്ചില്‍ രോഹിത്തും കോലിയും ആക്രമിച്ചുകളിക്കുന്നതില്‍ പരാജയപ്പെട്ടിടത്താണ് സൂര്യകുമാർ കത്തിപ്പടർന്നത്. ഒൻപതാം ഓവറില്‍ ക്രീസിലെത്തിയ താരം 17-ാം ഓവറില്‍ മടങ്ങുമ്ബോള്‍ ടീം സ്കോർ 150-ലെത്തിയിരുന്നു. മറുപുറത്ത് ഹാർദിക് പാണ്ഡ്യ സൂര്യകുമാറിന് യോജിച്ച കൂട്ടായി പ്രവർത്തിച്ചു. 24 പന്തില്‍ 32 റണ്‍സാണ് ഹാർദിക്കിന്റെ സമ്ബാദ്യം. രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നു. ഇരുവരും ചേർന്ന് 31 പന്തില്‍ 60 റണ്‍സ് ചേർത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ടീം സ്കോർ 11-ല്‍ നില്‍ക്കേ രോഹിത് പുറത്തായി (13 പന്തില്‍ 8). ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ റാഷിദ് ഖാൻ ക്യാച്ച്‌ ചെയ്ത് മടക്കുകയായിരുന്നു. പിന്നാലെ ഋഷഭ് പന്തെത്തി സ്കോർ വേഗം വർധിപ്പിച്ചു. പവർ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സായിരുന്നു ടീം സ്കോർ.

ആക്രമിച്ചു കളിച്ച പന്തിനെ ഏഴാം ഓവറില്‍ റാഷിദ് ഖാനെത്തി പുറത്താക്കി (11 പന്തില്‍ 20). കോലിയും പന്തും ചേർന്ന് രണ്ടാംവിക്കറ്റില്‍ കെട്ടിയുയർത്തിയത് 43 റണ്‍സ്. റാഷിദ് ഖാന്റെ അടുത്ത ഓവറില്‍ കോലിയും മടങ്ങി (24 പന്തില്‍ 24). പത്തോവറില്‍ 79 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യൻ സ്കോർ. 11-ാം ഓവറില്‍ ശിവം ദുബെയും (7 പന്തില്‍ 10) പുറത്തായതോടെ ഇന്ത്യ വീണ്ടും തകർച്ചയെ അഭിമുഖീകരിച്ചു. പിന്നീടാണ് സൂര്യകുമാറും ഹാർദിക്കും രക്ഷാപ്രവർത്തനം നടത്തിയത്.

രവീന്ദ്ര ജഡേജ (5 പന്തില്‍ 7), അക്ഷർ പട്ടേല്‍ (6 പന്തില്‍ 12), അർഷ്ദീപ് സിങ് (2) എന്നിങ്ങനെയാണ് മറ്റു സ്കോറുകള്‍. അഫ്ഗാനിസ്താനുവേണ്ടി റാഷിദ് ഖാൻ നാലോവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഫസല്‍ഹഖ് ഫാറൂഖിയും നാലോവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് നബിക്ക് ഒരു വിക്കറ്റ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.