ബുംറയ്ക്ക് പരിക്ക് : കളം വിട്ടു ; ഇന്ത്യയ്ക്ക് വൻ തിരിച്ചടി : കോഹ്ലി ഫീൽഡ് ക്യാപ്റ്റൻ

സിഡ്നി : നിർണായകമായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ബുംറ പരിക്കേറ്റ് കളം വിട്ടു. ഇന്ന് തുടക്കത്തില്‍ ബൗള്‍ ചെയ്ത ബുംറ രണ്ടാം സെഷനില്‍ ആദ്യ ഓവർ എറിഞ്ഞ ശേഷം കളം വിടുക ആയിരുന്നു.ഇതിനു പിന്നാലെ ബുമ്ര കൂടുതല്‍ പരിശോധനകള്‍ക്ക് ആയി ആശുപത്രിയിലേക്ക് പോയി. ബുംറ കളത്തിൽ നിന്നും തിരികെ കയറിയതോടെ ഇന്ത്യയെ നിലവിൽ നയിക്കുന്നത് വിരാട് കോഹ്ലിയാണ്. സ്കാനുകള്‍ നടത്തിയ ശേഷം മാത്രം ബുമ്രയുടെ പരിക്ക് എത്ര വലുതാണെന്ന് പറയാൻ ആവുകയുള്ളൂ.

Advertisements

ബുമ്ര ഇനി ഈ കളിയില്‍ പന്തെറിയുമോ എന്ന ആശങ്കയും ഇത് ഉയർത്തുന്നു. ബുമ്ര പന്ത് എറിഞ്ഞില്ല എങ്കില്‍ അത് ഇന്ത്യക്ക് വൻ തിരിച്ചടിയാകും.ഈ പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത താരമാണ് ബുമ്ര. ഈ ഇന്നിംഗ്സില്‍ അദ്ദേഹം 2 വിക്കറ്റുകളും വീഴ്ത്തി. ചാമ്ബ്യൻസ് ട്രോഫി കൂടെ മുന്നില്‍ ഇരിക്കെ ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്ക നല്‍കുന്നു.

Hot Topics

Related Articles