ബോർഡർ ഗവാസ്‌കർ ട്രോഫി: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും; ഒറ്റ റണ്ണിന്റെ ലീഡുമായി ഓസ്‌ട്രേലിയ മുന്നിൽ

ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇഞ്ചോടിച്ച് പോരാട്ടം. ആദ്യ ടെസ്റ്റിലെ ഇന്നിംങ്‌സ് തോൽവിയുടെ ആഘാതത്തിൽ കളത്തിലിറങ്ങിയ ഓസ്‌ട്രേലിയ ബാറ്റിംങിലും ബൗളിംങിലും ഇന്ത്യയെ പിടിച്ചു കെട്ടി. ഇതോടെ രണ്ടാം ടെസ്റ്റിൽ ഒരു റണ്ണിന്റെ ലീഡ് ഓസ്‌ട്രേലിയ നേടി. അശ്വിനും അക്‌സർ പട്ടേലും ചേർന്നു നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ പ്രതിരോധിക്കാവുന്ന സ്‌കോറിൽ എത്തിച്ചത്.

Advertisements

രണ്ടാം ദിനം 21 ൽ ബാറ്റിംങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ രാഹുലിനെയാണ് നഷ്ടമായത്. 17 റണ്ണെടുത്ത രാഹുൽ 46 ൽ വീണു. 20 റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. തുടർന്നു കോഹ്ലിയും ജഡേജയും ചേർന്നു ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും 125 ൽ ജഡേജയും, 135 ൽ കോഹ്ലിയും പുറത്തായി. നാല് റൺ കൂടി ചേർത്ത് പുതുമുഖ താരം വിക്കറ്റ് കീപ്പർ ശ്രീകാർ ഭരതും വീണു. 139 ഏഴ് എന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ കരയ്ക്കു കയറ്റാൻ അശ്വിനും അക്‌സറും ഒത്ത് ചേരുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും ചേർന്ന് 114 റൺ കൂട്ടിച്ചേർത്താണ് ഇന്ത്യയെ രക്ഷിച്ചത്. 115 പന്തിൽ നിന്നും 74 റണ്ണെടുത്ത അക്‌സർ പട്ടേൽ മർഫിയ്ക്കു മുന്നിൽ വീണു. 37 റണ്ണെടുത്ത അശ്വിനെ കമ്മിൻസാണ് പുറത്താക്കിയത്. മുഹമ്മദ് ഷമിയെ കുഹ്മാൻ ക്ലീൻ ബൗൾഡ് ചെയ്തു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഓസീസിന് വേണ്ടി ഉസ്മാൻ ഖവാജയും, ട്രാവിസ് ഹെഡുമാണ് ഓപ്പൺ ചെയ്തത്. ആറ് റണ്ണെടുത്ത ഖവാജയെ ജഡേജ അയ്യരുടെ കയ്യിൽ എത്തിച്ചു. എന്നാൽ, ഹെഡും ലബുഷൈനും ചേർന്ന് ആക്രമിച്ചു കളിക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 61 റണ്ണെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഇതോടെ 62 റണ്ണിന്റെ ലീഡായി.
സ്‌കോർ ബോർഡ്
ഓസ്‌ട്രേലിയ – 263, 61/1
ഇന്ത്യ – 262

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.