നാഗ്പൂർ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന് നാഗ്പൂരിൽ അൽപ സമയത്തിനകം തുടക്കമാകും. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബൗളിംങിനു ക്ഷണിച്ചു. ആസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവ് ആദ്യമായി ടെസ്റ്റ് ക്യാപ് അണിയും. രോഹിത് ശർമ്മ, കെഎൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ് ലി , സൂര്യകുമാർ യാദവ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റേന്തുക. ശ്രീകാന്ത് ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ. ആർ അശ്വിൻ നേതൃത്വം നൽകുന്ന സ്പിൻ ഡിപ്പാർട്ടമെന്റിൽ രവീന്ദ്ര ജഡേജ ഇടവേളയ്ക്കു ശേഷം മടങ്ങി വന്നപ്പോൾ അക്സർ പട്ടേൽ കരുത്തുകാട്ടാനുണ്ട്. മുഹമ്മദ് സിറാജും, മുഹമ്മദ് ഷമിയുമാകും രണ്ട് പേസർമാർ.
ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ, മാർക്കസ് ലെബുഷൈൻ, സ്റ്റീവ് സ്മിത്ത്, മാറ്റ് റൈൻഷോ, പീറ്റർ ഹാൻകോംബ്, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട്, നത്താൻ ലയോൺ, ടോഡ് മർഫി എന്നിവരാണ് ആസ്ട്രേലിയൻ ടീമിലുള്ളത്.