പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിൽ!പ്രതിക്ക് മൂന്നരക്കൊല്ലം കഠിന തടവും 20000 രുപ പിഴയും വിധിച്ചു

തിരുവനന്തപുരം: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നെയ്യാറ്റിന്‍കര പരശുവയ്‌ക്കല്‍ നെടിയാന്‍ക്കോട്‌ വാര്‍ഡില്‍ പിണ്ണാറക്കര പുത്തന്‍വീട്ടില്‍ സുകു (52) വിനെ മൂന്നരക്കൊല്ലം കഠിന തടവിനും 20000 രുപ പിഴയ്‌ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കില്‍ രണ്ട്‌ മാസം കൂടുതല്‍ തടവ്‌ അനുഭവിക്കണമെന്ന്‌ ജഡ്‌ജി ആജ്‌ സുദര്‍ശനാനാണ്‌ വിധിച്ചത്‌. 2016 ജനുവരി ആറിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ഒമ്ബതാം ക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടി സ്‌കൂര്‍ വിട്ട്‌ വീട്ടിലേക്ക്‌ പോവുമ്ബോഴായിരുന്നു സംഭവം.

Advertisements

പേരുര്‍ക്കട പെട്രോള്‍ പമ്ബിന്‌ സമീപത്തുള്ള ഒരു ഗോഡൗണില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളില്‍ കുട്ടിയുമായി പരിചയഭാവം കാണിച്ച്‌ പ്രതി ചിരിക്കുമായിരുന്നു. സംഭവ ദിവസം പ്രതി തന്ത്രപൂര്‍വം കുട്ടിയെ ഗോഡൗണിലേക്ക്‌ വിളിച്ച്‌ കയറ്റി പീഡിപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭയന്ന കുട്ടി റോഡില്‍ നിന്ന്‌ കരയുമ്ബോള്‍ ഇത്‌ കണ്ട ഒരാള്‍ കുട്ടിയുടെ വീട്ടില്‍ അറിയിച്ചു.
കുട്ടിയുടെ അച്‌ഛന്‍ സ്‌ഥലത്തെത്തി പേരൂര്‍ക്കട പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Hot Topics

Related Articles