പരിക്കേറ്റ രണ്ടരവയസുകാരിയുടെ ദേഹത്ത് ഇലക്ട്രോണിക് ചിപ്പ്; കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്ന് അമ്മ; സ്വയം പരിക്കേല്‍പ്പിച്ചെന്ന അമ്മയുടെ മൊഴി കളവെന്ന് പൊലീസ്; സംഭവത്തില്‍ ദുരൂഹതയേറുന്നു

എറണാകുളം: തൃക്കാകരയില്‍ രണ്ടരവയസുക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരുഹത. കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്നും ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതുവഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഉള്‍പ്പെടെ അവിശ്വസനീയമായ മൊഴികളാണ് കുട്ടിയുടെ അമ്മ നല്‍കുന്നത്. പലവിധ കഥകള്‍ അമ്മയും അമ്മൂമ്മയും മാറ്റി മാറ്റി പറയുന്നുണ്ട്. ഇവര്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടോ എന്ന് സംശയിക്കുന്നതായി ബാലക്ഷേമ സമിതി അധ്യക്ഷന്‍ കെ.എസ് അരുണ്‍ കുമാര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇയാള്‍ അധികൃതരെ അറിയിച്ചു.

Advertisements

കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ തലച്ചോറിനും ക്ഷതവും രക്തസ്രാവവുമുണ്ട്. ഇടതു കയ്യില്‍ ഒടിവുകളുമുണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീര്‍ക്കെട്ടുകളുമുണ്ട്. രക്തധമിനികളില്‍ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. കുട്ടിയുടെ കാല്‍പാദം മുതല്‍ തല വരെ പാടുകള്‍ ഉണ്ട്. എന്നാല്‍ ഹൈപ്പര്‍ ആക്റ്റിവായ കുട്ടി സ്വയം മുറിവേല്‍പ്പിച്ചതാണെന്ന അമ്മയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും ഭര്‍ത്താക്കന്‍മാരുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സഹോദരിക്കൊപ്പം കഴിയുന്ന ആന്റണി ടിജിന്‍ സൈബര്‍ പോലീസ് എന്ന് പറഞ്ഞാണ് ഫ്ളാറ്റ് എടുത്തത്.
രണ്ടര വയസ്സുകാരി ബാധ ഒഴിപ്പിക്കല്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. കുഞ്ഞിനേറ്റ പരിക്കില്‍ ചിലതിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞ് സ്വയം വരുത്തുന്ന പരിക്കുകളുടെ ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളത്. അമ്മയുടെ ബന്ധുക്കളുടെ മര്‍ദ്ദനമാണോ പരിക്കിന്റെ കാരണമെന്ന് സ0ശയം ഉയര്‍ന്നിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.