മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിനൊപ്പം ഓസ്ട്രേലിയ, ജർമ്മനി, യുകെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിംഗ് ഓപ്പണ്‍ ആയിട്ടുണ്ട്. കേരളത്തില്‍ ഇനിയും ചില തിയറ്ററുകളില്‍ ബുക്കിംഗ് സ്റ്റാർട്ട് ചെയ്യാൻ ബാക്കിയാണ്. എന്നിരുന്നാലും ആരംഭിച്ച എല്ലാ തിയറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 10000ലേറെ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിരിക്കുന്നത്.
കേരളത്തിലെ പ്രധാന തിയറ്ററുകളായ വനിത- വിനീത, കവിത, ഏരീസ് പ്ലക്സ്, രാഗം, കോഴിക്കോട് കൈരളി, പിവിആർ ശൃംഖലകളിലും ടിക്കറ്റ് ബുക്കിംഗ് തകൃതിയായി നടക്കുകയാണ്. ഈ രീതിയില്‍ ആണ് മുന്നോട്ട് പോകുന്നതെങ്കില്‍ മികച്ച ബുക്കിങ്ങും പ്രി-സെയില്‍ ബിസിനസും ആദ്യദിനം തന്നെ ഭ്രമയുഗത്തിന് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. യുഎഇയിലെ വോക്സ് സിനിമാസില്‍ ഭ്രമയുഗത്തിന്റെ 600ലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. പത്ത് യുറോപ് രാജ്യങ്ങളിലാണ് ഭ്രമയുഗത്തിന്റെ സ്ട്രീമിംഗ് നടക്കുക. ഒപ്പം യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ആറ് ജിസിസി രാജ്യങ്ങളിലും ഭ്രമയുഗം റിലീസ് ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. പൂർണമായും ബ്ലാക് ആൻഡ് വൈറ്റില്‍ റിലീസ് ചെയ്യുന്ന ചിത്രം ഫെബ്രുവരി 15നാണ് തിയറ്ററില്‍ എത്തുക. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവർ പ്രധാന വേഷത്തില്‍ എത്തുന്നു.