റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ നെയ്മർ, വിനീഷ്യസ്, തിയാഗോ സിൽവ, കാസമിറോ, ഡാനി ആൽവസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ടീമിൽ റോബർട്ടോ ഫിർമിനോയ്ക്ക് ഇടം നേടാനായില്ല. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ടീമിലില്ല.
സ്ക്വാഡിലെ 16 പേർക്ക് ഇത് കന്നി ലോകകപ്പാണ്. 39കാരനായ ഡാനി ആൽവേസാണ് ടീമിലെ മുതിർന്ന താരം. ലിവർപൂൾ താരം അലിസൺ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ എന്നിവരാണ് ടീമിലെ പ്രധാന ഗോൾ കീപ്പർമാർ. മൂന്നാമനായി വെവേർട്ടൺ സ്ഥാനംപിടിച്ചു. എട്ട് പ്രതിരോധ താരങ്ങളാണ് സ്ക്വാഡിലുള്ളത്. ഇതിൽ മൂന്ന് പേരും യുവന്റസ് താരങ്ങളാണ്. ആറ് മധ്യനിര താരങ്ങളും ഒൻപത് മുന്നേറ്റ നിര താരങ്ങളും അടങ്ങിയ സ്ക്വാഡാണ് പരിശീലകൻ പ്രഖ്യാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്നേറ്റനിര – നെയ്മർ, വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജെസ്യൂസ്, ആന്റണി, റാഫീഞ്ഞ, റിച്ചാർലിസൺ, ഗബ്രിയേൽ മാർട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ.
മധ്യനിര – കാസമിറോ, ഫാബീഞ്ഞോ, ബ്രൂണോ ഗ്വിമാറസ്, ഫ്രെഡ്, ലൂക്കാസ് പറ്റ, എവർട്ടൻ റിബെയ്റോ.
പ്രതിരോധനിര – ഡാനിലോ, ഡാനി ആൽവസ്, അലക്സ് സാന്ദ്രോ, അലക്സ് ടെല്ലസ്, തിയാഗോ സിൽവ, മാർക്വീനോസ്, ഏദർ മിലിറ്റാവോ, ബ്രമർ.
ഗോൾ കീപ്പർമാർ – അലിസൺ, എഡേഴ്സൺ, വെവേർട്ടൺ.